അനധികൃത സ്വത്ത് സമ്പാദനം: അജിത്ത് കുമാറിന്റെ ഹര്‍ജിയില്‍ അന്‍വറിനെ കക്ഷി ചേര്‍ത്ത് കോടതി…

അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ടു തനിക്കെതിരെയുള്ള തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവ് റദ്ദാക്കണമെന്ന എക്‌സൈസ് കമ്മീഷണര്‍ എം ആര്‍ അജിത് കുമാറിന്റെ ഹര്‍ജിയില്‍ മുന്‍ എംഎല്‍എ പി വി അന്‍വറിനെ കക്ഷി ചേര്‍ത്ത് ഹൈക്കോടതി. കേസുമായി ബന്ധമില്ലാത്ത അന്‍വറിനെ കക്ഷിയാക്കരുതെന്ന അജിത് കുമാറിന്റെ ആവശ്യം നിരാകരിച്ചുകൊണ്ടാണ് കോടതിയുടെ നിർണായക നടപടി.

അതിനിടെ, വിജിലന്‍സ് കോടതി ഉത്തരവില്‍ മുഖ്യമന്ത്രിക്കെതിരെയുള്ള പരാമര്‍ശങ്ങള്‍ നീക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജികള്‍ വീണ്ടും ഈ മാസം 25ന് പരിഗണിക്കുമെന്ന് ജസ്റ്റിസ് എ ബദറുദ്ദീന്‍ വ്യക്തമാക്കി.

Related Articles

Back to top button