ആണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്.. ഒരാൾ കൂടി അറസ്റ്റിൽ.. ഇത്തവണ പിടിയിലായത്….

ഡേറ്റിംഗ് ആപ്പിൽ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ ഒരാൾ കൂടി അറസ്റ്റിൽ. പയ്യന്നൂർ കോറോത്ത് സ്വദേശി ഗിരീഷാണ് അറസ്റ്റിലായത്. ഇതോടെ, കേസില്‍ അറസ്റ്റിൽ ആയവരുടെ എണ്ണം 10 ആയി. ബേക്കൽ എ ഇ ഒ സൈനുദ്ദീൻ, പാലക്കാട് റെയിൽവേ ഡിവിഷൻ ജീവനക്കാരനായ ചിത്രരാജ് ഉൾപ്പെടെയുള്ളവരാണ് നേരത്തെ പിടിയിലായത്. കുട്ടിയെ പീഡിപ്പിച്ച മറ്റ് ആറ് പേർക്കായി തെരച്ചിൽ തുടരുകയാണ്. കഴിഞ്ഞ ദിവസമാണ് കേരളത്തെ ഞെട്ടിച്ച പീഡന വാര്‍ത്ത പുറത്ത് വന്നത്.

പ്രായപൂർത്തിയായവർക്ക് മാത്രം അംഗമാകാവുന്ന ഡേറ്റിംഗ് ആപ്പിൽ 18 വയസായെന്ന് കാണിച്ചാണ് കുട്ടി രജിസ്റ്റർ ചെയ്തത്. ആപ്പിലൂടെ പരിചയപ്പെട്ട 16 പേർ ആൺകുട്ടിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. ചന്തേര സ്റ്റേഷനിൽ എട്ട് കേസുകളിലായി പത്ത് പേരാണ് പ്രതികൾ. കണ്ണൂർ, കോഴിക്കോട്, എറണാകുളം ജില്ലകളിലായി ആറ് കേസുകളുമുണ്ട്. 16 വയസ്സുകാരൻ രണ്ട് വർഷമായി പീഡനത്തിന് ഇരയായി എന്നാണ് ഞെട്ടിക്കുന്ന മൊഴി. വീട്ടിൽ നിന്ന് അസ്വാഭാവികമായി ഒരാൾ ഇറങ്ങി പോകുന്നത് ശ്രദ്ധയിൽപ്പെട്ട അമ്മ കുട്ടിയോട് കാര്യങ്ങൾ അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്തുവന്നത്.

Related Articles

Back to top button