‘കേരളത്തില്‍ പാര്‍ട്ടിക്ക് അമിത ആത്മവിശ്വാസം പാടില്ല, ഓരോ ചുവടും കരുതലോടെ വെക്കണം’.. മുന്നറിയിപ്പുമായി എം എ ബേബി….

കേരളത്തില്‍ പാര്‍ട്ടിക്ക് അമിത ആത്മവിശ്വാസം പാടില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി. തുടര്‍ഭരണം ഉണ്ടാകാനുളള സാഹചര്യമാണ് കേരളത്തിലെന്നും ഓരോ ചുവടും കരുതലോടെ വെയ്ക്കണമെന്നും എം എ ബേബി പറഞ്ഞു. സംസ്ഥാനത്ത് ഉയര്‍ന്നുവരുന്ന പൊലീസ് മര്‍ദന വിവാദങ്ങളിലും എം എ ബേബി പ്രതികരിച്ചു.

രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സംവിധാനമാണ് കേരളത്തിലേത്. ഇപ്പോള്‍ പൊലീസില്‍ ചില പ്രശ്നങ്ങളുണ്ട്. ആ പ്രശ്നങ്ങള്‍ ഇടതുപക്ഷത്തിന്റെ പൊലീസ് നയമല്ല. നയവ്യതിയാനം ഉണ്ടായിട്ടുണ്ട്. പൊലീസില്‍ പലതരം ആളുകളുണ്ട്. അതുകൊണ്ട് ഒറ്റപ്പെട്ട സംഭവങ്ങളുണ്ടാകാം. അതിനെ പര്‍വതീകരിക്കുന്നത് ശരിയല്ല എന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button