കുക്ക്, ഡ്രൈവർ, ഫയർമാൻ ഒഴിവ്.. വിക്രം സാരാഭായ് സ്പേസ് സെന്ററിൽ അവസരം…
തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്ററിൽ ജോലി നേടാൻ അവസരം. ആകെ 39 ഒഴിവുകളുണ്ട്. അസിസ്റ്റന്റ് (രാജ്ഭാഷ), ലൈറ്റ് വെഹിക്കിൾ ഡ്രൈവർ-എ, ഹെവി വെഹിക്കിൾ ഡ്രൈവർ-എ, ഫയർമാൻ-എ, കുക്ക് തുടങ്ങിയ തസ്തികയിലേക്ക് ആണ് നിയമനം നടത്തുക. ഓൺലൈൻ വഴിയാണ് അപേക്ഷകൾ നൽകേണ്ടത്. സെപ്റ്റംബർ 24 മുതൽ അപേക്ഷകൾ സ്വീകരിച്ച് തുടങ്ങും. അവസാന തീയതി ഒക്ടോബർ 8 ആണ്.
അസിസ്റ്റന്റ് (രാജ്ഭാഷ)
- അംഗീകൃത സർവകലാശാലയിൽ നിന്ന് കുറഞ്ഞത് 60% മാർക്കോടെ ബിരുദം അല്ലെങ്കിൽ സി ജി പി എ സ്കോർ പത്തിൽ 6.32 വേണം. കമ്പ്യൂട്ടർ ഉപയോഗത്തിൽ പ്രാവീണ്യം.
- കമ്പ്യൂട്ടറിൽ മിനിറ്റിൽ 25 വാക്കുകളിൽ ഹിന്ദി ടൈപ്പ്റൈറ്റിംഗ് വേഗത.
- ഇംഗ്ലീഷ് ടൈപ്പ്റൈറ്റിംഗിൽ പരിജ്ഞാനം അഭികാമ്യം.
ലൈറ്റ് വെഹിക്കിൾ ഡ്രൈവർ-എ
- എസ്.എസ്.എൽ.സി/എസ്.എസ്.സി /മെട്രിക്കുലേഷൻ/പത്താം ക്ലാസ് പാസായിരിക്കണം.
- എൽവിഡി ലൈസൻസ് ഉണ്ടായിരിക്കണം.
- ലൈറ്റ് വെഹിക്കിൾ ഡ്രൈവറായി 3 വർഷത്തെ പരിചയം.
ഹെവി വെഹിക്കിൾ ഡ്രൈവർ-എ
- എസ്.എസ്.എൽ.സി/എസ്.എസ്.സി/മെട്രിക്കുലേഷൻ/പത്താം ക്ലാസ് പാസായിരിക്കണം.
- എച്ച് വി ഡി ലൈസൻസ് ഉണ്ടായിരിക്കണം.ശ്രദ്ധിക്കുക, ലൈറ്റ് വെഹിക്കിൾ ഡ്രൈവർ-എയിലെ മൂന്ന് ഒഴിവുകളും ഹെവി വെഹിക്കിൾ ഡ്രൈവർ-എയിലെ ഒരു ഒഴിവും മുൻ സൈനികർക്കായി സംവരണം ചെയ്തവയാണ്.
കുക്ക്
- എസ്.എസ്.എൽ.സി/എസ്.എസ്.സി പാസായിരിക്കണം.
- ഹോട്ടൽ/കാന്റീൻ തുടങ്ങിയ സ്ഥലങ്ങളിൽ അഞ്ച് വർഷത്തെ പരിചയം.
ഫയർ മാൻ-എ
- എസ്.എസ്.എൽ.സി/എസ്.എസ്.സി പാസായിരിക്കണം.
- ചട്ടങ്ങൾ പ്രകാരമുള്ള ശാരീരിക ക്ഷമത ഉണ്ടായിരിക്കണം.
ശമ്പളം
അസിസ്റ്റന്റ് (രാജ്ഭാഷ): ലെവൽ 04 (₹25,500 – ₹81,100).
ലൈറ്റ് വെഹിക്കിൾ ഡ്രൈവർ-എ, ഹെവി വെഹിക്കിൾ ഡ്രൈവർ-എ, ഫയർമാൻ-എ, കുക്ക്: ലെവൽ 02 (₹19,900 – ₹63,200).
ശമ്പളത്തിന് പുറമെ ISRO VSSC നിയമങ്ങൾ പ്രകാരമുള്ള മറ്റ് അലവൻസുകളും ആനുകൂല്യങ്ങളും ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക https://www.vssc.gov.in/.