ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് ജേഴ്‌സി സ്‌പോണ്‍സര്‍മാരായി…

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ജേഴ്‌സി സ്‌പോണ്‍സര്‍മാരായി അപ്പോളോ ടയേഴ്‌സ്. 2027 വരെയുള്ള കരാറിലാണ് ബിസിസിഐ ഒപ്പുവച്ചത്. ഡ്രീം ഇലവനുമായി കരാര്‍ അവസാനിപ്പിച്ച ശേഷമായിരുന്നു ബിസിസിഐ പുതിയ സ്‌പോണ്‍സര്‍മാരുമായി കരാര്‍ ഒപ്പിട്ടത്. ഇന്ത്യയുടെ ഓരോ മത്സരത്തിനും 4.5 കോടി രൂപ അപ്പോളോ ടയേഴ്‌സ് ബിസിസിഐക്ക് നല്‍കും. ഡ്രീം ഇലവന്‍ നല്‍കിയിരുന്നത് നാല് കോടി രൂപയായിരുന്നു. നിലവില്‍ ഏഷ്യാ കപ്പ് കളിക്കുന്ന ഇന്ത്യന്‍ ടീമിന് സ്‌പോണ്‍സര്‍മാരൊന്നുമില്ല. ഓസ്‌ട്രേലിയക്കെതിരെ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര കളിക്കുന്ന ഇന്ത്യന്‍ വനിതാ ടീമിനും നിലവില്‍ സ്‌പോണ്‍സര്‍മാരില്ല.

പണം നിക്ഷേപിച്ച് കളിക്കുന്ന ഓണ്‍ ലൈന്‍ ഗെയിമുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിയമ നിര്‍മാണത്തെ തുടര്‍ന്നാണ് ഡ്രീം ഇലവന്‍ ഇന്ത്യന്‍ ടീമിന്റെ പ്രധാന സ്‌പോണ്‍സര്‍ സ്ഥാനത്തുനിന്ന് പിന്‍മാറിയത്. പിന്നീട് ധനകാര്യ സ്ഥാപനങ്ങനങ്ങളായ ഗ്രോ, ഏയ്ഞ്ചല്‍ വണ്‍, സെറോധ എന്നിവക്ക് പുറമെ ഓട്ടോമൊബൈല്‍ രംഗത്തെ വമ്പന്‍മാരും ഐപിഎല്ലില്ലിന്റെ ടൈറ്റില്‍ സ്‌പോണ്‍സറായ ടാറ്റയും മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസും ഗൗതം അദാനിയുടെ അദാനി ഗ്രൂപ്പും സ്‌പോണ്‍സര്‍ഷിപ്പ് കരാറിന് താല്‍പര്യം അറിയിച്ചിരുന്നു. എന്നാല്‍ അപ്പോളോ ടയേഴ്‌സിനാണ് നറുക്ക് വീണത്.

Related Articles

Back to top button