കുന്നംകുളം കസ്റ്റഡി മർദ്ദനത്തിന് ഇരയായ സുജിത്ത് 11 കേസുകളിലെ പ്രതി….മുഖ്യമന്ത്രി നിയമസഭയിൽ
കുന്നംകുളം കസ്റ്റഡി മർദ്ദനത്തിന് ഇരയായ സുജിത്ത് 11 കേസുകളിലെ പ്രതിയെന്ന മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. എരുമപ്പെട്ടി – കുന്നംകുളം പോലീസ് സ്റ്റേഷനുകളിലാണ് കേസ്. പൊലീസ് ഉദ്യോഗസ്ഥർക്കെതിരായ ആരോപണങ്ങൾക്ക് തെളിവുണ്ട്. വകുപ്പുതല അന്വേഷണത്തിൽ ഇക്കാര്യങ്ങൾ ബോധ്യമായി. നിയമസഭയിലെ ചോദ്യത്തിന് രേഖാമൂലമാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. ആരോപണ വിധേയരായ ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
എന്നാൽ മുഖ്യമന്ത്രിക്ക് മറുപടിയുമായി റോജി എം ജോൺ രംഗത്തെത്തി. പൊലീസ് മർദ്ദനത്തിന് വിധേയനായ ആൾ ആഭ്യന്തര വകുപ്പ് ഭരിക്കുമ്പോഴാണ് ഒരു ചെറുപ്പക്കാരന് ലോകകപ്പിൽ ക്രൂര മർദ്ദനം ഏൽക്കേണ്ടിവന്നത്. മുഖ്യമന്ത്രിയുടെ അടിയന്തരാവസ്ഥക്കാലത്തെ പ്രസംഗം റോജി എം. ജോൺ ഓർമ്മിപ്പിച്ചു. പൊലീസിനെ ചോദ്യം ചെയ്തു എന്നു പറഞ്ഞാണ് കുന്നംകുളത്തെ സുജിത്തിനെ മർദ്ദിച്ചത്. പൊലീസിനെ ജനാധിപത്യപരമായി ചോദ്യം ചെയ്യാൻ അവകാശമില്ലേ, അതോ രാജഭരണകാലത്തെ പടയാളികളാണോ പൊലീസുകാരെന്നും റോജി എം ജോൺ ചോദിച്ചു.