‘കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, സംരക്ഷിക്കുകയാണ് ചെയ്യുന്നത്’; തുടക്കം തന്നെ രാഹുലിന് ട്രോള്‍

ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടെ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ ‘ട്രോളി’ മന്ത്രി വീണാ ജോർജ്. ‘കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല, കുഞ്ഞുങ്ങളെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. കുഞ്ഞുങ്ങളെ ചേർത്ത് പിടിക്കുകയാണ് സർക്കാർ ചെയ്യുന്നത്. ഗർഭസ്ഥാവസ്ഥയിലുള്ള ശിശു മുതൽ, ഒരമ്മയുടെ ഉദരത്തിൽ ശിശു ഉരുവാകുന്നതു മുതൽ ആദ്യത്തെ ആയിരം ദിവസത്തെ പരിചരണത്തിനായി സർക്കാർ പ്രത്യേക പരിപാടി ആവിഷ്‌കരിച്ച് നടപ്പാക്കി വരികയാണെന്ന്’ ആരോഗ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.

Related Articles

Back to top button