‘മണിയൻ സ്വാമി മരണം’. കാർ ഓടിച്ചിരുന്ന വില്ലേജ് ഓഫീസർ പൊലീസിൽ കീഴടങ്ങി…
വിതുര മണിയൻ സ്വാമിയുടെ മരണത്തിൽ കാർ ഓടിച്ചിരുന്ന വില്ലേജ് ഓഫിസർ പൊലീസിൽ കീഴടങ്ങി. ആര്യനാട് വില്ലേജ് ഓഫിസർ സി പ്രമോദാണ് വിതുര പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. മണിയൻ സ്വാമിയെ കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് പൊന്മുടി സംസ്ഥാന ഹൈവേയിൽ വച്ച് പ്രമോദ് കാറിടിച്ചു തെറിപ്പിച്ചത്. തുടർന്ന് വാഹനം നിർത്താതെ പോയി.
വീഴ്ചയുടെ ആഘാതത്തിൽ തലയ്ക്ക് സാരമായി ക്ഷതമേറ്റ ഇദ്ദേഹത്തെ ആദ്യം വിതുര താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല