അച്ഛൻ പാർട്ടിക്ക് വേണ്ടി ഉണ്ടാക്കിയ സാമ്പത്തിക ബാധ്യത കോൺഗ്രസ് ഞങ്ങളുടെ തലയിലാക്കുകയാണ്…. പത്മജ

സാമ്പത്തിക ബാധ്യതകൾ ഏറ്റെടുക്കുന്ന കാര്യം സിപിഐഎം നേതാക്കൾ തങ്ങളോട് പറഞ്ഞിട്ടില്ലെന്ന് വയനാട് ഡിസിസി മുൻ ട്രഷറർ ആയിരുന്ന എൻ എം വിജയൻറെ മരുമകൾ പത്മജ വിജേഷ്. മാധ്യമങ്ങളിലൂടെ ആണ് ഇക്കാര്യം അറിഞ്ഞത്. സിപിഐഎം സഹായ സന്നദ്ധത അറിയിച്ചിട്ടുണ്ടെങ്കിൽ അത് കോൺഗ്രസിൻ്റെ പരാജയം ആണെന്നും പത്മജ വ്യക്തമാക്കി.

ബത്തേരി അർബൻ ബാങ്കിൻറെ ഭാഗത്തുനിന്ന് തിരിച്ചടവ് ഭീഷണിയുണ്ട് എന്ന് എവിടെയും പറഞ്ഞിട്ടില്ല. ജൂൺ 30 നകം ആധാരം എടുത്തു തരാം എന്ന് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആണ് ഉറപ്പു നൽകിയത്. 2007 കാലഘട്ടത്തിൽ എൻ എം വിജയൻ എടുത്ത ലോൺ ബിസിനസ് ആവശ്യങ്ങൾക്കല്ല ഉപയോഗിച്ചത്.

Related Articles

Back to top button