യുപിഐ പേയ്മെൻ്റുകളിൽ ഇന്ന് മുതൽ വമ്പൻ മാറ്റങ്ങൾ….എന്തൊക്കെയെന്നോ…
രാജ്യത്തെ യുപിഐ ഇടപാടുകള്‍ക്ക് ഇന്ന് മുതല്‍ കൂടുതല്‍ മാറ്റങ്ങള്‍. വ്യാപാരികൾക്കുള്ള പ്രതിദിന പേയ്‌മെന്റ് പരിധി 10 ലക്ഷം രൂപയായി ഉയർത്തി. ഇൻഷൂറൻസ് അടക്കം തെരഞ്ഞെടുക്കപ്പെട്ട സെക്ടറുകളിൽ മാത്രമാണ് മാറ്റങ്ങൾ. ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍ക്ക് ഒരു ദിവസത്തെ പരിധി 6 ലക്ഷമാക്കിയതായും നാഷണൽ പേയ്‌മെന്റ്‌സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻ.പി.സി.ഐ) അറിയിച്ചു. ഇന്ന് പുതിയ പരിധി പ്രാബല്യത്തിൽ വന്നു. ഉയർന്ന തുകയുടെ ഡിജിറ്റൽ ഇടപാടുകൾ കൂടുതൽ എളുപ്പവും സുരക്ഷിതവുമാക്കുകയാണ് പുതിയ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്. അതേസമയം, വ്യക്തികൾ തമ്മിലുള്ള പണമിടപാടുകളുടെ പരിധി ഒരു ലക്ഷം രൂപയായി തുടരും.