യുവാക്കളെ സൈക്കോ മോഡലിൽ ക്രൂരമര്‍ദനത്തിനിരയാക്കിയ സംഭവം….ആലപ്പുഴ സ്വദേശിയും…
പത്തനംതിട്ട: കോയിപ്രത്ത് യുവാക്കളെ സൈക്കോ മോഡലിൽ യുവാക്കളെ ക്രൂരമര്‍ദനത്തിനിരയാക്കിയ സംഭവത്തിൽ കൂടുതൽ പേര്‍ ദമ്പതികളുടെ ക്രൂരമര്‍ദനത്തിനിരായെന്ന് സൂചന. കേസിൽ കൂടുതൽ ഇരകളുണ്ടെന്ന സംശയത്തിലാണ് പൊലീസ്. സൈക്കോ മോഡലിൽ ആലപ്പുഴ സ്വദേശിയെയും റാന്നി സ്വദേശിയെയും കൂടാതെ മറ്റു രണ്ടുപേരും മര്‍ദനത്തിനിരയായെന്നാണ് പൊലീസ് സംശയിക്കുന്നത്. ഫോണുകളടക്കം പരിശോധിച്ചുള്ള അന്വേഷണത്തിലാണ് ഇതുസംബന്ധിച്ച സംശയം അന്വേഷണ സംഘത്തിന് ബലപ്പെട്ടത്.