ഇന്ത്യൻ സൈന്യത്തിൽ ഡോക്ടറാകാൻ അവസരം.. 225 ഒഴിവുകൾ..
ഇന്ത്യൻ സൈന്യത്തിൽ ഡോക്ടർ അകാൻ അവസരം. സായുധ സേനാ മെഡിക്കൽ സർവീസസിൽ മെഡിക്കൽ ഓഫീസർ തസ്തികയിലാണ് നിയമനം. 225 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 3 ആണ്.
എം.ബി.ബി.എസ്, പി ജി എന്നി യോഗ്യതകൾ ഉള്ളവർക്ക് അപേക്ഷ നൽകാം. 2019 ലെ നാഷണൽ മെഡിക്കൽ കൗൺസിൽ ആക്ടിൽ ഉൾപ്പെടുത്തിയിട്ടുള്ള മെഡിക്കൽ യോഗ്യത ഉദ്യോഗാർത്ഥികൾക്ക് ഉണ്ടായിരിക്കണം. ഏതെങ്കിലും സംസ്ഥാന മെഡിക്കൽ കൗൺസിൽ/എൻഎംസി/എംസിഐയിൽ നിന്നുള്ള സ്ഥിരം രജിസ്ട്രേഷൻ നിർബന്ധമാണ്. അപേക്ഷകർ 2024 അല്ലെങ്കിൽ 2025 ൽ നീറ്റ് പിജി പരീക്ഷ എഴുതിയിരിക്കണം. ഇതിനകം പിജി ബിരുദം നേടിയവർക്ക് ഇത് ബാധകമല്ല.
എം.ബി.ബി.എസ് ബിരുദധാരികൾക്ക്: 30 വയസ്സ് തികയരുത്. (1996 ജനുവരി 2-നോ അതിനുശേഷമോ ജനിച്ചവർക്ക് അപേക്ഷിക്കാം). പി.ജി ബിരുദധാരികൾക്ക്: 35 വയസ്സ് തികയരുത്. (1991 ജനുവരി 2-നോ അതിനുശേഷമോ ജനിച്ചവർക്ക് അപേക്ഷിക്കാം).
തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ആദ്യം നീറ്റ് പി.ജി സ്കോർ അടിസ്ഥാനമാക്കി ഷോർട്ട്‌ലിസ്റ്റ് ചെയ്യും. ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ ഡൽഹിയിലെ ആർമി ഹോസ്പിറ്റലിലെ (ആർ&ആർ) ഓഫീസർമാരുടെ ബോർഡ് അഭിമുഖത്തിന് വിളിക്കും.
തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ആദ്യം നീറ്റ് പി.ജി സ്കോർ അടിസ്ഥാനമാക്കി ഷോർട്ട്‌ലിസ്റ്റ് ചെയ്യും. ഷോർട്ട്‌ലിസ്റ്റ് ചെയ്ത ഉദ്യോഗാർത്ഥികളെ ഡൽഹിയിലെ ആർമി ഹോസ്പിറ്റലിലെ (ആർ&ആർ) ഓഫീസർമാരുടെ ബോർഡ് അഭിമുഖത്തിന് വിളിക്കും.
അഭിമുഖത്തിന് പരമാവധി 50 മാർക്കാണ്,അടുത്ത ഘട്ടത്തിലേക്ക് യോഗ്യത നേടുന്നതിന് കുറഞ്ഞത് 50% (25 മാർക്ക്) സ്കോർ ചെയ്യേണ്ടതുണ്ട്. അഭിമുഖം വിജയകരമായി പൂർത്തിയാക്കുന്നവരുടെ വൈദ്യപരിശോധന നടത്തും. ഒടുവിൽ മെറിറ്റ് ലിസ്റ്റ് പ്രഖ്യാപിക്കും. കൂടുതൽ വിവരങ്ങൾക്കായി സന്ദർശിക്കുക https://join.afms.gov.in/#