വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ‘സുവർണാ’വസരം.. ഓടിത്തളർന്ന് സ്വർണവില…
സർവ്വകാല റെക്കോർഡ് തൊട്ട ഓട്ടത്തിന് ശേഷം വിശ്രമിക്കാനായി ബ്രേക്കിട്ട് സ്വർണം. എൺപതിനായിരവും കടന്ന സ്വർണവില പൊന്ന് വാങ്ങാൻ കാത്തിരുന്ന സാധാരണക്കാരെ തെല്ലൊന്നുമല്ല വിഷമിപ്പച്ചത്. വിവാഹ – ഉത്സവ സീസണിൽ ഇത്രയും വില ഉയർന്നതിന്‍റെ നിരാശ ഉപഭോക്താക്കൾ പങ്കുവെക്കുന്നുമുണ്ട്. എന്തായാലും ഇന്നലെ 80 രൂപ കുറഞ്ഞ് 81,520 രൂപയിലേക്ക് സ്വർണം എത്തിയിരുന്നു. ഇന്നും ആ വിലയിൽ മാറ്റമില്ലാതെ നിൽക്കുകയാണ്.
ഒരുപക്ഷേ, ആഗോള സാഹചര്യങ്ങൾ കണക്കിലെടുത്ത് നാളെ വീണ്ടും വില ഉയർന്നേക്കാൻ സാധ്യതയുണ്ട്. ഒരു ഗ്രാം സ്വർണത്തിന് നിലവിൽ 10190 രൂപയാണ് വില. രാജ്യാന്തര വിപണിയിലെ സ്വര്‍ണ വിലയുടെ വര്‍ധനവാണ് ഇന്ത്യയിലെയും വില വര്‍ധനക്ക് കാരണമായത്. അമേരിക്ക 50 ശതമാനം തീരുവ ചുമത്തിയതും ഡോളറിനെതിരെ രൂപയുടെ മൂല്യമിടിഞ്ഞതും സ്വർണവിലയിൽ ചാഞ്ചാട്ടമുണ്ടാക്കി