കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി

പാലക്കാട് മണ്ണാർക്കാട് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. കോട്ടോപ്പാടം കച്ചേരിപറമ്പ് നെല്ലിക്കുന്നിലാണ് കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. കച്ചേരിപറമ്പ് ജുമാമസ്ജിദിന്റെ സ്ഥലത്ത് ഇന്ന് രാവിലെ അഞ്ചുമണിയോടെയാണ് നാട്ടുകാർ ജഡം കണ്ടത്.

വനംവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മാത്രമേ ആന ചരിഞ്ഞതിൻ്റെ കാരണം കണ്ടെത്താൻ സാധിക്കുകയുള്ളൂ എന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കോട്ടോപ്പാടം പഞ്ചായത്ത് വന്യമൃഗ ശല്യമുള്ള ഭാഗങ്ങളിൽ വൈദ്യുതവിളക്ക് പോലും സ്ഥാപിക്കുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു.

Related Articles

Back to top button