പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുൻപ് റദ്ധാക്കി എയർ ഇന്ത്യ മസ്കറ്റ് വിമാനം…വിമാനത്താവളത്തിൽ പ്രതിഷേധവുമായി യാത്രക്കാർ
തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് 7 .30ന് പുറപ്പെടേണ്ട എയർ ഇന്ത്യ വിമാനം റദ്ദാക്കി. യാത്ര പുറപ്പെടുന്നതിന് ഒരു മണിക്കൂർ മുൻപാണ് വിമാനം റദ്ദാക്കിയത്.
പുറപ്പെടുന്നതിൻറെ അവസാന നിമിഷമാണ് വിമാനം റദ്ദാക്കിയതായി അറിയിപ്പ് ലഭിച്ചതെന്നും യാത്രക്കാർ പറഞ്ഞു. എയർ ഇന്ത്യ അധികൃതർ പകരം സംവിധാനം ഒരുക്കിയില്ലെന്നും നാളെ ജോലിയിൽ പ്രവേശിക്കേണ്ടവരടക്കമാണ് യാത്രക്കാരിൽ അധികവുമുള്ളതെന്നും യാത്രക്കാർ പറയുന്നു. ഇതോടെയാണ് യാത്രക്കാർ എയർപോർട്ടിൽ പ്രതിഷേധിക്കുന്നത്. ടിക്കറ്റുകൾ 17 ലേക്ക് മാറ്റിയെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു.