ബൈക്ക് കെട്ടിടത്തിലേക്ക് ഇടിച്ചു കയറി.. അപകടത്തിൽ യുവാവിന് ദാരുണാന്ത്യം…

ബൈക്ക് കെട്ടിടത്തിലേക്ക് ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. പൂഞ്ഞാർ പനച്ചികപ്പാറ സ്വദേശി അഭിജിത്ത് (28) ആണ് മരിച്ചത്. കോട്ടയം ഈരാറ്റുപേട്ട തൊടുപുഴ റോഡിലെ ഈലക്കയത്ത് വച്ചാണ് അപകടമുണ്ടായത്.

റോഡിലെ വളവ് തിരിയാതെ ബൈക്ക് നേരെ കെട്ടിടത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പുലർച്ചെയാണ് അപകടം ഉണ്ടായത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്.

Related Articles

Back to top button