ശ്രീകൃഷ്ണ ജയന്തി.. നാളെ രാവിലെ 9 മണി മുതൽ ഗതാഗത നിയന്ത്രണം.. ജാഗ്രതൈ…
ശ്രീകൃഷ്ണ ജയന്തി പ്രമാണിച്ച് നാളെ ഗതാഗത നിയന്ത്രണം. ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രത്തിൽ അഷ്ടമിരോഹിണി മഹോത്സവത്തോട് അനുബന്ധിച്ച് ശോഭായാത്രകളും ഭക്തജനത്തിരക്കും കണക്കിലെടുത്താണ് ഗുരുവായൂരിൽ നാളെ നിയന്ത്രണം ഏർപ്പെടുത്തിയത്. നാളെ രാവിലെ 9 മണി മുതലാണ് ഗതാഗത നിയന്ത്രണം.
നിയന്ത്രണങ്ങൾ ഇങ്ങനെ…
പാവറട്ടി ഭാഗത്തുനിന്നും വരുന്ന നോണ്‍ ട്രാൻസ്പോർട്ട് വാഹനങ്ങൾ ഗുര്യവായൂർ വഴി പ്രവേശിക്കാതെ പഞ്ചാരമുക്ക് വഴി ചാവക്കാട് ഭാഗത്തേക്ക് പോകണം.
കുന്നംകുളം ഭാഗത്തുനിന്നും ഗത്യവായൂർ ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ചൂൽപ്പുറത്ത് നിന്ന് പൊലീസ് സ്റ്റേഷൻ റോഡ് വഴി പ്രവേശിച്ച് മാവിൻചുവട് വഴി ഔട്ടർ റിങ്ങ് / ഇന്നർ റിങ്ങ് റോഡുകൾ എല്ലാ വാഹനങ്ങൾക്കും വണ്‍ വേ ആയിരിക്കും. (തൃശൂർ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾക്ക് മഞ്ജുളാൽ എത്തി ഇടത്തോട്ട് തിരിഞ്ഞ ക്ലോക്ക് വൈസ് ആയി സഞ്ചരിക്കണം. ഇന്നർ റിങ്ങ് റോഡിൽ വൺവേ ആന്‍റി ക്ലോക്ക് വൈസ് ആയിരിക്കും)
പാർക്കിംഗ് കേന്ദ്രങ്ങൾ
പ്രധാനപ്പെട്ട പാർക്കിംഗ് കേന്ദ്രങ്ങൾ ഔട്ടർ റിംഗിലാണ്, അത് പരമാവധി ഉപയോഗപ്പെടുത്തണമെന്നും അതിന് ശേഷം ഇന്നർ റിംഗ് പാർക്കിംഗ് കേന്ദ്രങ്ങൾ ഉപയോഗിക്കണമെന്നും പൊലീസ് നിർദേശം നൽകി.