ജോലിക്ക് പോയിട്ട് തിരികെ എത്തിയില്ല.. ട്രെയിൻ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു..

കഴിഞ്ഞ ദിവസം വടകര ചോറോട് ഭാഗത്ത് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. തൊട്ടിൽപ്പാലം കാവിലുംപാറ സ്വദേശി താനിയുള്ളതിൽ സുരേഷ് കെ സി (50) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ എട്ടോടെയാണ് അപകടം സംഭവിച്ചിരുന്നത്. എന്നാൽ മൃതദേഹം തിരിച്ചറിയാൻ കഴിയാത്ത നിലയിലായിരുന്നു,

കൂലിപ്പണിക്കാരനായ സുരേഷ് ഭാര്യയുമായി പിരിഞ്ഞ് തൊട്ടിൽപ്പാലത്ത് വാടക വീട്ടിൽ കഴിയുകയായിരുന്നു. ബന്ധുക്കളുമായും കൂടുതൽ അടുപ്പമുണ്ടായിരുന്നില്ല. ഇടയ്ക്ക് പലയിടങ്ങളിലും പോയി ദിവസങ്ങൾ കഴിഞ്ഞാണ് മടങ്ങി എത്താറുള്ളത്. കഴിഞ്ഞ ദിവസം ജോലിക്ക് പോയിട്ട് സുരേഷ് തിരികെ എത്തിയില്ല. തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.

കഴിഞ്ഞ ദിവസം രാവിലെ 8 മണിയോടെ പുഞ്ചിരി മില്ലിന് സമീപം റെയിൽവേ ട്രാക്കിലാണ് മൃതദേഹം കണ്ടെത്തിയത്. പിന്നീട് മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

Related Articles

Back to top button