KSU പ്രവർത്തകരെ മുഖംമൂടിയും വിലങ്ങുമണിയിച്ച് എത്തിച്ച സംഭവം.. രൂക്ഷ വിമർശനവുമായി..

കെഎസ്‌യു പ്രവർത്തകരെ മുഖംമൂടിയും വിലങ്ങുമണിയിച്ച് കോടതിയിൽ ഹാജരാക്കിയ തൃശൂർ വടക്കാഞ്ചേരി പൊലീസിന്റെ നടപടിയിൽ
വ്യാപക പ്രതിഷേധം.പൊലീസ് രാജാവിനെക്കാൾ രാജഭക്തി കാണിക്കുന്ന അടിമകളായെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വിമർശിച്ചു.

പൊലീസ് നടപടിക്കെതിരെ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് രംഗത്തെത്തി. പേപ്പട്ടികളെ പോലെ ഷാജഹാൻ കോൺഗ്രസുകാരെ നേരിടുന്നു എന്നായിരുന്നു വിമർശനം. സൂരജിന് പോലീസ് മർദ്ദനമേറ്റ കുന്നംകുളം സ്റ്റേഷനിലെ എസ് എച്ച് ഒ ആയിരുന്നു ഷാജഹാൻ എന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. . കോടതിയുടെ പരാമർശം ഉണ്ടായതിനുശേഷവും മുഖംമൂടി മാറ്റാതെ പ്രതികളെ പോലീസ് തിരികെ കൊണ്ടുപോയത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധത്തിനിടയാക്കി.

നടപടി മനുഷ്യാവകാശ ലംഘനമെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുക്കണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ആവശ്യപ്പെട്ടു. കഴിഞ്ഞദിവസമുണ്ടായ എസ്എഫ്ഐയുമായി നടന്ന സംഘർഷത്തിൽ പ്രതികളായ കെഎസ്‌യു പ്രവർത്തകരെയാണ് തല പൂർണമായും മൂടുന്ന കറുത്ത മാസ്ക്കും വിലങ്ങും അണിയിച്ച് വടക്കാഞ്ചേരി കോടതിയിൽ എത്തിച്ചത്. കൊടും കുറ്റവാളികളെ കൊണ്ടുവരും മട്ടിൽ വിദ്യാർത്ഥികളെ കൊണ്ടുവന്നതിനെതിരെ കോടതി രൂക്ഷമായി വിമർശിച്ചു.

Related Articles

Back to top button