അടയ്ക്കാനുള്ളത് 844 രൂപ…ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി…
തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹെൽത്ത് യൂണിറ്റിന്റെ കീഴിലുള്ള ചെറുവക്കൽ ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ ഫ്യൂസ് കെഎസ്ഇബി ഊരി മാറ്റി. ഇന്നു രാവിലെയാണ് കെഎസ്ഇബി കുളത്തൂർ സെക്ഷനിലെ ഉദ്യോഗസ്ഥർ ഫ്യൂസ് ഊരി മാറ്റിയത്. 844 രൂപ അടയ്ക്കാൻ ഉണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ഫ്യൂസ് ഊരിയത്. വൈദ്യുതി ഇല്ലാത്തതിനെ തുടർന്ന് ജനകീയ ആരോഗ്യ കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ ഗേറ്റ് പൂട്ടി പോയി.