സ്ഥലംമാറിയെത്തിയത് ഏഴുമാസം മുമ്പ്.. സെൻട്രൽ ജയിൽ ഉദ്യോഗസ്ഥൻ തൂങ്ങിമരിച്ചനിലയിൽ…

തവനൂർ സെൻട്രൽ ജയിൽ ഉദ്യോഗസ്ഥൻ തൂങ്ങിമരിച്ചനിലയിൽ. പാലക്കാട് ചിറ്റൂർ സ്വദേശി എസ്. ബർഷത്തി(29)നെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. തവനൂർ സെൻട്രൽ ജയിലിലെ അസിസ്റ്റന്റ് പ്രിസൺ ഓഫീസറാണ് ബർഷത്ത്. ജയിലിന് സമീപത്തുതന്നെയുള്ള വാടക ക്വാട്ടേഴ്‌സിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ഏഴുമാസം മുമ്പാണ് ഇദ്ദേഹം തവനൂർ സെൻട്രൽ ജയിലിലേക്ക് സ്ഥലംമാറിയെത്തിയത്. വ്യാഴാഴ്ച പകൽ ഡ്യൂട്ടിയായിരുന്നു. ഇതിനു ശേഷം ജയിലിന് സമീപത്തുള്ള കോട്ടേഴ്‌സിലേക്ക് പോകുകയായിരുന്നു. രാവിലെയാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

Related Articles

Back to top button