പിപി തങ്കച്ചന് വിട നൽകാൻ നാട്… മൃതദേഹം ഇന്ന് വീട്ടിലെത്തിക്കും…

കൊച്ചി: അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് പിപി തങ്കച്ചന് വിട നൽകാൻ രാഷ്ട്രീയ കേരളം. മൃതദേഹം ഇന്ന് രാവിലെ 10 മണിയോടെ ആലുവ രാജഗിരി ആശുപത്രിയിൽ നിന്ന് പെരുമ്പാവൂരിലെ വീട്ടിലെത്തിക്കും. രാവിലെ 11 മുതൽ വീട്ടിലാണ് പൊതുദർശനം ഒരുക്കിയിരിക്കുന്നത്.

പ്രധാനനേതാക്കളെല്ലാം അന്ത്യാഞ്ജലി അർപ്പിക്കാൻ വീട്ടിലെത്തും. മറ്റ് ഇടങ്ങളിൽ മൃതദേഹം പൊതുദർശനത്തിന് വെക്കുന്നത് ഒഴിവാക്കിയിരുന്നു. തങ്കച്ചന്റെ ആഗ്രഹ പ്രകാരമാണ് പൊതുദർശനം ഒഴിവാക്കിയത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് അകപ്പറമ്പ് യാക്കോബായ സുറിയാനി കത്തീഡ്രൽ വലിയ പള്ളിയിലാണ് സംസ്കാരം. ഇന്നലെ വൈകുന്നേരം 4.30നാണ് പിപി തങ്കച്ചൻ അന്തരിച്ചത്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.

Related Articles

Back to top button