വജ്ര കിരീടവും സ്വർണവാളും.. 8 കോടിയുടെ ആഭരണം ക്ഷേത്രത്തിൽ സമർപ്പിച്ച് ഇളയരാജ….

വജ്ര കിരീടവും വജ്രമാലയും സ്വർണവാളും മൂകാംബിക ക്ഷേത്രത്തിൽ സമർപ്പിച്ച് സംഗീത സംവിധായകന്‍ ഇളയരാജ. കൊല്ലൂര്‍ മൂകാംബികാദേവിക്കും വീരഭദ്രസ്വാമിക്കും എട്ടുകോടി രൂപ വിലവരുന്ന വജ്രമുള്‍പ്പെടുന്ന സ്വര്‍ണ മുഖരൂപവും വാളുമാണ് ഇളയരാജ സമര്‍പ്പിച്ചത്.

ബുധനാഴ്ച രാവിലെ കൊല്ലൂരിലെത്തിയ ഇളയരാജ ക്ഷേത്രദര്‍ശനം നടത്തിയശേഷം സുബ്രഹ്‌മണ്യ അഡിഗയുടെ സാന്നിധ്യത്തില്‍ ആഭരണം കൊല്ലൂര്‍ ക്ഷേത്രത്തിലേക്ക് സമര്‍പ്പിക്കുകയായിരുന്നു. മകനും സംഗീത സംവിധായകനുമായ കാര്‍ത്തിക് രാജയും ഇളയരാജയ്ക്ക് ഒപ്പമുണ്ടായിരുന്നു.

Related Articles

Back to top button