മദ്യപിച്ച് വാഹനമോടിച്ചു മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥൻ.. കേസെടുത്ത് പൊലീസ്…
കൊച്ചി: മദ്യപിച്ച് വാഹനമോടിച്ചതിന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥനെതിരെ പൊലീസ് കേസ്. എറണാകുളം കാക്കനാട് എഎംവിഐ ബിനുവിനെതിരെയാണ് പൊലീസ് കേസെടുത്തത്. മദ്യപിച്ച് വാഹനമോടിച്ചതിന് ഇന്നലെ രാത്രി ഇയാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. മദ്യപിച്ച് വാഹനമോടിച്ചതുമായി ബന്ധപ്പെട്ട് നാട്ടുകാരുമായി ഇയാള്‍ തര്‍ക്കമുണ്ടാക്കിയിരുന്നു. നാട്ടുകാരുമായി തര്‍ക്കിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു.