ഖത്തറിലെ ഇസ്രയേല്‍ ആക്രമണം.. അപലപിച്ച് മോദി.. നന്ദി പറഞ്ഞ് ഖത്തർ അമീർ…

ദോഹയിലെ ഇസ്രയേൽ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഖത്തർ അമീറുമായും മോദി സംസാരിച്ചു. ഖത്തറിൻറെ പരമാധികാരം ലംഘിച്ചതിനെ അപലപിച്ച മോദി മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും ഖത്തർ വഹിക്കുന്ന പങ്കിനെ സ്വാഗതം ചെയ്തു.

അതേസമയം ഇന്ത്യയുടെ പിന്തുണയ്ക്ക് ഖത്തർ അമീർ മോദിക്ക് നന്ദി പറഞ്ഞു. എല്ലാ തരത്തിലുള്ള ഭീകരവാദത്തിനും ഇന്ത്യ എതിരെന്നും മോദി വ്യക്തമാക്കിയിട്ടുണ്ട്. ദോഹയിലെ ഇസ്രയേലി ആക്രമണത്തിന് പിന്നാലെ ഖത്തറിന് ഐക്യദാർഢ്യവുമായി ജിസിസി രാജ്യങ്ങളും രംഗത്തെത്തിയിരുന്നു. സ്വയം പ്രതിരോധത്തിനുള്ള അവകാശം ഖത്തറിന് ഉണ്ടെന്ന് വിദേശകാര്യമന്ത്രി മുന്നറിയിപ്പ് നൽകി.

Related Articles

Back to top button