അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിരവധി ഒഴിവുകൾ…

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) സ്കൂൾ ഓഫ് എൻജിനീയറിങ്ങിലേക്കും കൊച്ചിൻ യൂണിവേഴ്സിറ്റി കോളേജ് ഓഫ് എൻജിനീയറിങ്, കുട്ടനാട് ക്യാമ്പസിലേക്കും (കുസെക്) കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു.
ഗണിതശാസ്ത്രം, കെമിസ്ട്രി, സിവിൽ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് എന്നീ വിഭാഗങ്ങളിലാണ് ഒഴിവുകൾ. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 26ന് മുൻപായി ഓൺലൈനായി അപേക്ഷിക്കണം.
അപേക്ഷയും ബയോഡാറ്റ, യോഗ്യത എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളുടെ കോപ്പി ‘രജിസ്ട്രാർ, കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല, കൊച്ചി-682022’ എന്ന വിലാസത്തിലേക്ക് ഒക്ടോബർ 3ന് മുൻപായി ലഭിക്കത്തക്കവിധം അയക്കണം. അപേക്ഷ ഫോം, യോഗ്യത എന്നീ വിവരങ്ങൾക്ക് അറിയാൻ https://recruit.cusat.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.



