ഓച്ചിറയിൽ ഓടികൊണ്ടിരുന്ന ആൾട്ടോ കാറിന് തീപ്പിടിച്ചു.. കാര്‍ നിര്‍ത്തി ഇറങ്ങിപ്പോഴേക്കും…
കൊല്ലം ഓച്ചിറ ആലുംപീടികയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ആലുംപീടിയ ജംഗ്ഷന് സമീപം വെച്ചാണ് തീ പിടിച്ചത്. കാറില്‍ പുക ഉയരുന്നത് കണ്ട് സജീവ് കാര്‍ നിര്‍ത്തി ഓടി മാറുകയായിരുന്നു. സജീവ് കാര്‍ നിര്‍ത്തി ഇറങ്ങിപ്പോഴേക്കും കാറില്‍ തീ ആളിപ്പടരുകയായിരുന്നു. കരുനാഗപ്പള്ളിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചു. ആള്‍ട്ടോ കാറിനാണ് തീ പിടിച്ചത്.