മദ്യ ലഹരിയിൽ എടിഎം കൗണ്ടറിന് നേരെ കല്ലെറിഞ്ഞു, പ്രതി പിടിയിൽ

പാലക്കാട് തൃത്താലയിൽ എടിഎം കൗണ്ടറിന് നേരെ കല്ലേറ്. ആനക്കര കുമ്പിടി ടൗണിൽ ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കുമ്പിടി പെരുമ്പലം സ്വദേശി വിജീഷ് ആണ് കല്ലെറിഞ്ഞത്. ഇയാളെ തൃത്താല പൊലീസ് കസ്റ്റഡിയിലെടുത്തു. വിജീഷ് സഹോദരനെ ആക്രമിച്ച കേസ് ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണെന്ന് തൃത്താല പൊലീസ് അറിയിച്ചു.

മദ്യ ലഹരിയിലാണ് വിജീഷ് എടിഎം കൗണ്ടറിന് നേരെ കല്ലെറിഞ്ഞത്. ഉച്ചയ്ക്ക് 1.20ഓടെയാണ് സംഭവം നടന്നത്. ആനക്കരയിലെ സ്വകാര്യ വ്യക്തിയുടെ എടിഎം സ്ഥാപനമാണ് കല്ലെറിഞ്ഞ് തകർത്തത്. ഇതിന്റെ ദൃശ്യങ്ങൾ നാട്ടുകാർ പകർത്തി പൊലീസിന് കൈമാറിയിരുന്നു. ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

Related Articles

Back to top button