എസ്‌ബിഐ ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ്…യോനോ ആപ്പ് മുതൽ നെറ്റ് ബാങ്കിംഗ് വരെ തടസ്സപ്പെട്ടേക്കാം…
കൊച്ചി:’ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റൽ ബാങ്കിംഗ് ആപ്ലിക്കേഷനായ യോനോ, ഇന്റർനെറ്റ് ബാങ്കിംഗ്, റീട്ടെയിൽ, മർച്ചന്റ്, യോനോ ലൈറ്റ്, സിഐഎൻബി, യോനോ ബിസിനസ് വെബ് & മൊബൈൽ ആപ്പ് എന്നിവയുടെ സേവനങ്ങൾ സെപ്റ്റംബർ 7 ന്, അതായത് നാളെ തടസ്സപ്പെടും. കുറച്ച് സമയത്തേക്ക് ഷെഡ്യൂൾ ചെയ്ത പ്രവർത്തനത്തിൽ ഡിജിറ്റൽ ചാനലുകൾ ലഭ്യമല്ലെന്ന് എസ്ബിഐ അറിയ്ച്ചിട്ടുണ്ട്.
എസ്‌ബിഐ ഷെഡ്യൂൾ ചെയ്ത അറ്റകുറ്റപ്പണി തീയതിയും സമയവും
എസ്‌ബിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ പറയുന്നത് പ്രകാരം, ഇന്റർനെറ്റ് ബാങ്കിംഗ്, യോനോ ലൈറ്റ്, മറ്റ് സേവനങ്ങൾ എന്നിവ സെപ്റ്റംബർ 7 ന്, ഇന്ത്യൻ സമയം പുലർച്ചെ 1:20 നും 2:20 നും ഇടയിൽ, ഒരു മണിക്കൂർ നേരത്തേക്ക് ലഭ്യമാകില്ലെന്ന് പറയുന്നു. ഷെഡ്യൂൾ ചെയ്ത അറ്റകുറ്റപ്പണികൾക്കായാണ് സേവനങ്ങൾ നിർത്തിവെക്കുന്നത്. എന്നാൽ, ഈ സമയത്ത് യുപിഐ ലൈറ്റ്, എടിഎം എന്നിവയുടെ സേവനങ്ങൾ ലഭ്യമാകുമെന്ന് ബാങ്ക് അറിയിച്ചു.