കണ്ണൂരിൽ പലസ്തീൻ അനുകൂല പ്രകടനം… ഗേൾസ് ഇസ്ലാമിക് ഓർഗൈനേസഷൻ പ്രവർത്തകർക്കെതിരെ പൊലീസ് കേസ്…
കണ്ണൂരിൽ പലസ്തീൻ അനുകൂല പ്രകടനം നടത്തിയവർക്കെതിരെ കേസ്. ഗേൾസ് ഇസ്ലാമിക് ഓർഗൈനേസഷൻ പ്രവർത്തകർക്കെതിരെ ആണ് കേസെടുത്തത്. മാടായി പാറയിലാണ് പ്രകടനം നടത്തിയത്. സമൂഹത്തിൽ സ്പർദ്ധയുണ്ടാക്കാൻ ശ്രമമെന്ന് FIRൽ പറയുന്നു. പഴയങ്ങാടി പൊലീസാണ് കേസെടുത്തത്. കണ്ടാലറിയാവുന്ന 30 പേർക്കെതിരെയാണ് പഴയങ്ങാടി പൊലീസ് കേസെടുത്തത്.