‘പാർട്ടി വിരുദ്ധ പോസ്റ്റ്‌ അല്ല, സ്ഥാനം പോയാലും പ്രശ്നമില്ല’…. സിപിഎം ലോക്കൽ സെക്രട്ടറി

കൊല്ലം: പൊലീസിനെതിരെ സിപിഎം ലോക്കൽ സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റ്‌. കൊല്ലം കണ്ണനല്ലൂർ പൊലീസ് കയ്യേറ്റം ചെയ്‌തെന്ന് നെടുമ്പന നോർത്ത് ലോക്കൽ സെക്രട്ടറി സജീവാണ് ആരോപണം ഉന്നയിച്ചത്. ഒരു കേസിന്‍റെ മധ്യസ്ഥ ചർച്ചയ്ക്ക് എത്തിയ തന്നെ സിഐ കാരണമില്ലാതെ ഉപദ്രവിച്ചുവെന്ന് സജീവ് പറയുന്നു. പാർട്ടി വിരുദ്ധ പോസ്റ്റ്‌ അല്ലെന്നും ഇതിന്‍റെ പേരിൽ സ്ഥാനങ്ങളിൽ നിന്ന് നീക്കം ചെയ്‌താൽ കുഴപ്പമില്ലെന്നും ലോക്കൽ സെക്രട്ടറി കുറിച്ചു. അനുഭവങ്ങൾ ആണ് ബോധ്യങ്ങൾ ആവുന്നത് എന്ന തലക്കെട്ടോടെയാണ് ഫേസ്ബുക്ക് പോസ്റ്റ്.

തൃശ്ശൂരിലെ കുന്നംകുളം കസ്റ്റഡി മർദനത്തിൽ പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുമ്പോഴാണ് സിപിഎം നേതാവില്‍ നിന്ന് തന്നെ പൊലീസിനെതിരെ ആരോപണം വരുന്നത്. തൃശൂര്‍ കുന്നംകുളം പൊലീസ് സ്റ്റേഷനിൽ യൂത്ത് കോൺ​ഗ്രസ് നേതാവ് വി എസ് സുജിത്തിന് ക്രൂരമർദനമേറ്റ സംഭവത്തിൽ പ്രതിപ്പട്ടികയിലുള്ള പൊലീസ് ഉദ്യോ​ഗസ്ഥന്റെ വീട്ടിലേക്ക് കോൺ​ഗ്രസ് മാർച്ച് നടത്തിയിരുന്നു.

Related Articles

Back to top button