തലയുടെ പിൻഭാഗത്തും ചെവിയിലും ചോരപ്പാടുകൾ, പെരുമ്പാവൂരില്‍ ലോഡ്ജിന് സമീപം യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

പെരുമ്പാവൂരിലെ അനുപമ ലോഡ്ജിന്‍റെ സമീപത്തായി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. നാല്‍പ്പത് വയസ് പ്രായം തോന്നിക്കുന്ന ആളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. മലയാളിയാണെന്നാണ് പ്രാഥമിക നിഗമനം. കഴി‍ഞ്ഞ അഞ്ച് ദിവസമായി ലോഡ്ജ് പ്രവർത്തിച്ചിരുന്നില്ല. കെട്ടിടത്തിന് സമീപത്താണ് മൃതദേഹം കണ്ടത്. തലയുടെ പിൻഭാഗത്തും ചെവിയിലും ചോരപ്പാടുകൾ ഉണ്ട്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button