വീട്ടമ്മയില്‍ നിന്ന് 2.88 കോടി രൂപ തട്ടി.. അന്വേഷണം…

യുവതിയിൽനിന്ന് രണ്ട് കോടി 88 ലക്ഷം രൂപ തട്ടിയെടുത്തു. മട്ടാഞ്ചേരി സ്വദേശിനിയെയാണ് കബളിപ്പിച്ചത്. വെര്‍ച്വല്‍ അറസ്റ്റ് എന്ന പേരിലായിരുന്നു തട്ടിപ്പ്. മണി ലോണ്ടറിംഗ് കേസില്‍ അറസ്റ്റ് ചെയ്തുവെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ഉഷാ കുമാരി എന്ന 59കാരിയാണ് തട്ടിപ്പിന് ഇരയായത്.

സുപ്രീം കോടതിയുടെയും സിബിഐയുടെ വ്യാജ എംബ്ലങ്ങള്‍ അടങ്ങിയ സര്‍ട്ടിഫിക്കറ്റുകള്‍ തെളവായി നല്‍കിയായിരുന്നു തട്ടിപ്പ്. പണം നല്‍കിയില്ലെങ്കില്‍ പിടിയിലാകുമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ഇവരുടെ കൈവശമുണ്ടായിരുന്ന പണവും സ്വര്‍ണം പണയം വച്ച പണവും ഉള്‍പ്പടെ അക്കൗണ്ടിലൂടെ ട്രാന്‍സ്ഫര്‍ ചെയ്ത് വാങ്ങുകയായിരുന്നു. മട്ടാഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button