കൊട്ടാരക്കരയിൽ യുവാവിലെ കുത്തിക്കൊലപ്പെടുത്തി…

കൊട്ടാരക്കര പുത്തൂരിൽ യുവാവിനെ കുത്തികൊന്നു. കുഴക്കാട് സ്വദേശി ശ്യം സുന്ദറാണ് കൊല്ലപ്പെട്ടത്. പ്രതി ധനേഷ് പൊലിസ് കസ്റ്റഡിയിൽ. രാത്രി 12 മണിയോടെയായിരുന്നു കൊലപാതകം. മുൻവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം.

ഇന്നലെ വൈകിട്ട് ഇവര്‍  തമ്മിൽ തര്‍ക്കങ്ങളുണ്ടായിരുന്നു. നാട്ടുകാരും സമീപത്തുള്ളവരും ഇടപെട്ടാണ് ഈ പ്രശ്നം പരിഹരിച്ചത്. എന്നാൽ അര്‍ദ്ധരാത്രിയോടെയാണ് കൊലപാതകം നടന്നത്. രണ്ട് പേരും തമ്മിലുണ്ടായ സംഘര്‍ഷം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു. ശ്യാം സുന്ദറിന്‍റെ കഴുത്തിലാണ് ആഴത്തിൽ കുത്തേറ്റത്. ഇരുവരുടെയും വീടുകള്‍ അടുത്തടുത്താണ്. ശ്യാം സുന്ദറിന്‍റെ വീടിനുള്ളിൽ വെച്ചാണ് കുത്തേൽക്കുന്നത്. 

Related Articles

Back to top button