അപൂർവ്വങ്ങളിൽ അപൂർവ്വം… 20 ദിവസം പ്രായമായ കുഞ്ഞിന്റെ വയറ്റിൽ രണ്ട് ഭ്രൂണങ്ങൾ..
20 ദിവസം മാത്രം പ്രായമുള്ള കുട്ടിയുടെ വയറ്റിൽ വളർന്ന രണ്ട് ഭ്രൂണങ്ങളെ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. ഗുരഗ്രാമിലെ ഫോട്ടിസ് മെമോറിയൽ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്ന ശസ്ത്രക്രിയയിലാണ് ഭ്രൂണം നീക്കം ചെയ്തത്.
വയറു വീർത്ത് ഭക്ഷണം കഴിക്കാനാകാത്ത നിലയിലാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. തുടർന്ന് നടത്തിയ സ്കാനിൽ കുട്ടിയുടെ വയറ്റിൽ വളരുന്ന രണ്ട് മുഴകൾ കണ്ടെത്തുകയും പിന്നീട് അവ ഭ്രൂണങ്ങളാണെന്ന് തിരിച്ചറിയുകയുമായിരുന്നു. കുട്ടിയുടെ ആരോഗ്യ നില മോശമായിരുന്നതിനാൽ ശസ്ത്രക്രിയ നടത്താൻ കാലതാമസം നേരിട്ടു. 15 അംഗ ഡോക്ടർമാരുടെ സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.