ബ്യൂട്ടി കള്‍ച്ചര്‍, ഓൺകോളജി നഴ്സിംഗങ് എന്നി കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു
കാലിക്കറ്റ് സര്‍വകലാശാലയിലെ ലൈഫ് ലോങ്ങ് ലേണിങ് ആന്റ് എക്സ്റ്റന്‍ഷന്‍ വകുപ്പ് ‘ബ്യൂട്ടി കള്‍ച്ചര്‍’ എന്ന വിഷയത്തില്‍ തൊഴില്‍പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.
10 ദിവസമാണ് കോഴ്സിന്റെ കാലാവധി. കോഴ്സ് ഫീ ഇല്ല. സെപ്റ്റംബര്‍ 15 മുതല്‍ 25 വരെ പഠനവകുപ്പ് സെമിനാര്‍ ഹാളിലാണ് ക്ലാസ് നടക്കുന്നത്. വിജയകരമായി പൂര്‍ത്തിയാവക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കും. പരിശീലനത്തിന് ആവശ്യമായ സാമഗ്രികളുടെ ചെലവ് അപേക്ഷകര്‍ വഹിക്കണം. ഫോണ്‍: 9349735902