സ്കൂട്ടറിൽ നിന്ന് തെറിച്ചു വീണത് ടിപ്പര്‍ ലോറിക്ക് അടിയിലേക്ക്.. പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം…
വാഹനാപകടത്തില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ബൈക്ക് യാത്രക്കാരനായ എടവണ്ണ ആര്യന്‍തൊടി സ്വദേശി ഹനീന് അഷ്റഫാണ് മരിച്ചത്. എടവണ്ണ ഇസ്ലാഹിയ ഓറിയന്റല്‍ ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിയാണ്. ഇന്ന് രാവിലെ ഏഴുമണിയോടെയാണ് അപകടം.
ബൈക്ക് ഓടിച്ചിരുന്ന കാരക്കുന്ന് സ്വദേശി നാജിത് നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. പെട്ടന്ന് ബ്രേക്ക് ചെയ്തതോടെ വിദ്യാർഥി ബൈക്കിൽ നിന്ന് തെറിച്ചുവീഴുകയായിരുന്നു. എതിർ ദിശയിൽ നിന്ന് വന്ന ലോറിക്കടിയിലേക്ക് വീണ വിദ്യാർഥി തൽക്ഷണം മരിച്ചു