ഡൽഹി കലാപക്കേസ്.. ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്..

ഡൽഹി കലാപ ഗൂഢാലോചന കേസിൽ തടവിൽ കഴിയുന്ന ജെഎൻയു വിദ്യാർഥി നേതാവ് ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് വിധി പറയും.ഡൽഹി ഹൈക്കോടതിയാണ് ജാമ്യ അപേക്ഷ പരിഗണിക്കുന്നത്. ഉമർ ഖാലിദിന് പുറമെ ഷർജീൽ ഇമാം അടക്കമുള്ള മറ്റ് എട്ട് പേരുടെ ജാമ്യ അപേക്ഷയിലും വിധി പറയും.

കലാപത്തിന്റെ ഗൂഢാലോചനയിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് 2020 സെപ്റ്റംബറിൽ ഉമർ ഖാലിദിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തത്. ക്രിമിനൽ ഗൂഢാലോചന, കലാപം, നിയമവിരുദ്ധമായി സംഘം ചേരൽ, യു.എ.പി.എ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് ഉമർ ഖാലിദിനെ അറസ്റ്റ് ചെയ്തത്.

Related Articles

Back to top button