ഓണാഘോഷത്തിൽ നൃത്തം ചെയ്യുന്നതിനിടെ നിയമസഭാ ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു..

നിയമസഭയിലെ ഓണാഘോഷത്തിനിടെ ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണു മരിച്ചു. ഡെപ്യൂട്ടി ലൈബ്രേറിയൻ വി ജുനൈസ് ആണ് മരിച്ചത്. ഇന്ന് രാവിലെ നടന്ന ഓണാഘോഷത്തിന്റെ ഭാഗമായി ഡാൻസ് കളിക്കുന്നതിനിടെ വേദിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. പി വി അൻവർ എംഎൽഎ ആയിരുന്ന സമയത്ത് അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറി കൂടിയായിരുന്നു ജുനൈസ്.

Related Articles

Back to top button