കേബിൾ സ്ഥാപിക്കുന്നതിനിടെ ജലവിതരണ പൈപ്പ് പൊട്ടി.. സംസ്ഥാന പാത തകർന്നു..

കേബിൾ കമ്പനി ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ സ്ഥാപിക്കുന്നതിനിടെ ജലവിതരണ പൈപ്പ് തകർത്തതിനെ തുടർന്ന് പുനലൂർ-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ മധ്യഭാഗം തകർന്നു. റാന്നി ബ്ലോക്കുപടിക്ക് സമീപം കുത്തുകല്ലുങ്കൽ പടിക്കും മന്ദിരത്തിനും ഇടയിലുള്ള റോഡിലാണ് സംഭവം. പൈപ്പ് പൊട്ടി വെള്ളം കുത്തിയൊലിച്ചതിനെ തുടർന്ന് റോഡിനടിയിലെ മണ്ണ് ഒലിച്ചുപോവുകയും, ഇത് റോഡിന്റെ മധ്യഭാഗം തകരാൻ കാരണമാവുകയും ചെയ്തു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഈ സംഭവം നടന്നത്.

എയർടെൽ കമ്പനിയുടെ കേബിൾ സ്ഥാപിക്കുന്ന ജോലികൾ നടക്കവെയാണ് റാന്നി മേജർ ജലവിതരണ പദ്ധതിയുടെ പൈപ്പ് പൊട്ടിയത്. പൈപ്പ് പൊട്ടിയ ഭാഗത്തിന്റെ ഇരുവശങ്ങളിലൂടെയും വാഹനങ്ങൾക്ക് കടന്നുപോകാൻ സാധിച്ചതുകൊണ്ട് ഗതാഗതക്കുരുക്ക് വലിയ തോതിൽ ഉണ്ടായില്ല. എങ്കിലും, റോഡ് തകർന്ന ഭാഗം ഗതാഗതത്തിന് ഭീഷണിയായി തുടരുന്നു.

Related Articles

Back to top button