പുറത്ത് പോയി തിരികെ വീട്ടിലെത്തി കിടന്നു… പിന്നെ ഉണർന്നില്ല.. ഊരിയിട്ട ക്രോക്സ് ചെരിപ്പിനുള്ളിൽ…

ചെരിപ്പിനുള്ളിൽ പാമ്പ് കയറിയത് അറിഞ്ഞില്ല. സ്പർശനശേഷി നഷ്ടമായ കാലിൽ ചെരിപ്പിട്ട് പുറത്ത് പോയി തിരിച്ച് വന്ന ശേഷം വിശ്രമിക്കാൻ പോയ സോഫ്റ്റ് വെയർ എൻജിനിയർ പിന്നീട് ഉണ‍ർന്നില്ല. ചെരിപ്പിൽ പാമ്പിനെ ചത്ത നിലയിൽ കണ്ടതിന് പിന്നാലെ സ്ഥിരീകരിച്ചത് 41കാരന്റെ മരണം. ബെംഗളൂരുവിലെ ബന്ന‍ർഘട്ടയിൽ ശനിയാഴ്ചയാണ് സംഭവം നടന്നത്. ബന്നർഘട്ടയിലെ ടിസിഎസിലെ ജീവനക്കാരനാ മഞ്ജുപ്രകാശിനെ ആണ് രംഗനാഥ ലേ ഔട്ടിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മുൻപ് ഒരു റോഡ് അപകടത്തിന് ശേഷം യുവാവിന്റെ കാലിന് സ്പർശന ശേഷി നഷ്ടമായിരുന്നു. ഇതാവാം ക്രോക്സ് ചെരിപ്പിനുള്ളിൽ ഇരുന്ന പാമ്പ് കടിച്ചതും പാമ്പ് ചെരിപ്പിനുള്ളതും യുവാവ് അറിയാതെ പോയതിന് പിന്നിലെന്നാണ് ബന്ധുക്കൾ വിശദമാക്കുന്നത്. വീട്ടിൽ നിന്ന് അടുത്തുള്ള കരിമ്പ് ജ്യൂസ് കടയിൽ പോയി മ‌‌ഞ്ജുനാഥ് മടങ്ങി വന്നിരുന്നു. ഉച്ചയ്ക്ക് 12.45ഓടെയായിരുന്നു ഇത്

മടങ്ങിയെത്തിയതിന് പിന്നാലെ ക്ഷീണം തോന്നിയ യുവാവ് മുറിയിലേക്ക് പോയി കിടന്നു. ചെരിപ്പ് വീടിന് പുറത്ത് ഊരിയിട്ട നിലയിലായിരുന്നു. ഏറെ നേരം കഴിഞ്ഞ് വീടിന് പുറത്തേക്ക് ഇറങ്ങിയ മഞ്ജുനാഥിന്റെ കുടുംബാംഗം ചെരിപ്പിൽ പാമ്പിനെ കണ്ട് നിലവിളിക്കുകയായിരുന്നു. എന്നാൽ പാമ്പിനെ ചത്തനിലയിൽ കണ്ടതോടെ സംശയം തോന്നി മഞ്ജുനാഥിനെ ഉണർത്താൻ ശ്രമിക്കുമ്പോഴേയ്ക്കും ടെക്കിയുടെ ജീവൻ പോയിരുന്നു. 

വായിൽ നിന്ന് നുരയും പതയും വന്ന നിലയിലാണ് യുവാവിനെ കണ്ടെത്തിയത്. കാലിൽ നിന്ന് രക്തം വരുന്നത് കണ്ടതിന് പിന്നാലെ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ട‍ർമാർ മരണം സ്ഥിരീകരിക്കുകയായിരുന്നു. 2016ൽ റോഡ് അപകടത്തിൽ പരിക്കേറ്റതിന് പിന്നാലെ കാലിൽ ഒരു ശസ്ത്രക്രിയ മഞ്ജുപ്രകാശിന് വേണ്ടി വന്നിരുന്നു. ഇതിന് ശേഷം യുവാവിന് കാലിൽ സ്പർശന ശേഷി നഷ്ടമായിരുന്നു. ചെരിപ്പിനും കാലിനും ഇടയിൽ കുടുങ്ങിയാണ് പാമ്പ ചത്തത്

Related Articles

Back to top button