ഓണനാളുകളിലെ തിരക്ക് പരിഗണിച്ച് അധിക സര്‍വീസ്: സെപ്തംബര്‍ രണ്ട് മുതൽ നാല് വരെ രാത്രി 10.45 വരെ സര്‍വ്വീസെന്ന് കൊച്ചി മെട്രോ

ഓണനാളുകളിലെ തിരക്ക് പരിഗണിച്ച് കൊച്ചി മെട്രോ സര്‍വ്വീസ് ദീര്‍ഘിപ്പിക്കും. സെപ്റ്റംബര്‍ 2 മുതല്‍ നാലുവരെ രാത്രി 10.45 വരെ സര്‍വ്വീസ് ഉണ്ടാകും. അലുവയില്‍ നിന്നും തൃപ്പൂണിത്തുറയില്‍ നിന്നും അവസാന സര്‍വ്വീസ് 10.45 നായിരിക്കും. 

ഇക്കാലയളവില്‍ തിരക്കുള്ള സമയങ്ങളില്‍ ആറ് സര്‍വ്വീസുകള്‍ അധികമായി നടത്തും. വാട്ടര്‍ മെട്രോ തിരക്കുള്ള സമയങ്ങളില്‍ കൂടുതല്‍ സര്‍വ്വീസുകള്‍ നടത്തും. 10 മിനിറ്റ് ഇടവിട്ട് ബോട്ട് സര്‍വ്വീസ് നടത്തും. ഫോർട്ട് കൊച്ചിയിൽ നിന്ന് ഹൈകോർട്ടിലേക്ക് രണ്ടാം തിയതി മുതൽ ഏഴാം തിയതി വരെ രാത്രി 9 മണി വരെ സർവ്വിസ് ഉണ്ടാകും.

Related Articles

Back to top button