യാത്രക്കാർ അറിയാൻ! സെപ്റ്റംബർ 1 ന് ഈ ട്രെയിൻ ഉണ്ടാകില്ല…
2025 സെപ്റ്റംബർ 1 തിങ്കളാഴ്ച രാത്രി 22:30 ന് ശ്രീമാതാ വൈഷ്ണോ ദേവി കത്ര സ്റ്റേഷനിൽ നിന്ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ നമ്പർ 16318 ശ്രീമത വൈഷ്ണോ ദേവി കത്ര – കന്യാകുമാരി ഹിമസാഗർ വീക്കിലി എക്സ്പ്രസ് പൂർണ്ണമായും റദ്ദാക്കിയതായി ഇന്ത്യൻ റെയിൽവേ അറിയിച്ചു. കനത്ത മഴയും വെള്ളപ്പൊക്കവും മൂലം നാശനഷ്ടങ്ങൾ സംഭവിച്ച കത്വ- മധോപൂർ പഞ്ചാബ് സെക്ഷനിൽ ഗതാഗത പുനഃസ്ഥാപന പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ്
അതേ സമയം, ഓണക്കാലത്തെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ചെന്നൈ – കൊല്ലം, മംഗലാപുരം – തിരുവനന്തപുരം റൂട്ടിലാണ് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചിരിക്കുന്നത്. ട്രെയിനുകളുടെ സമയക്രമം, സ്റ്റോപ്പുകൾ തുടങ്ങിയ വിവരങ്ങൾ വിശദമായി നോക്കാം.
അതെ സമയം, യാത്രക്കാരുടെ എണ്ണം കണക്കിലെടുത്ത് 16 കോച്ചുകളിൽ നിന്ന് 20 കോച്ചുകൾ ആയി വർദ്ധിപ്പിച്ച് മംഗളൂരു സെൻട്രൽ-തിരുവനന്തപുരം വന്ദേഭാരത്(ട്രെയിൻ നമ്പർ 20631/32). മംഗളൂരു സെൻട്രൽ-തിരുവനന്തപുരം വന്ദേഭാരത് ട്രെയിനിന് പുറമേ സെക്കന്തരാബാദ്-തിരുപ്പതി, ചെന്നൈ എഗ്‍മോർ-തിരുനെൽവേലി, മധുര-ബെംഗളൂരു കന്റോൺമെന്റ്, ദേവ്ഘർ-വാരാണസി, ഹൗറ-റൂർക്കേല, ഇന്ദോർ-നാഗ്പുർ എന്നീ റൂട്ടുകളിലാണ് കോച്ചുകളുടെ എണ്ണം കൂടുക. രാജ്യത്തെ ഏഴുറൂട്ടുകളിൽ വന്ദേഭാരത് ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം റെയിൽവേ വർധിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് റെയില്‍വേ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.