രാഹുൽ മാങ്കൂട്ടത്തിലിന്റെ ഓഫിസിലേക്ക് ബിജെപി മാര്‍ച്ച്….
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെട്ട് ഓഫിസിലേക്ക് ബിജെപി മാര്‍ച്ച്. ബിജെപി പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ബാരിക്കേഡ് മറിച്ചിടാന്‍ പ്രവര്‍ത്തകര്‍ ശ്രമിച്ചു. സമാധാനപരമായ പ്രതിഷേധത്തെ പൊലീസ് അടിച്ചമർത്തുന്നുവെന്ന് ബിജെപി പ്രവർത്തകർ വ്യക്തമാക്കി. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി.
രാഹുല്‍ മാങ്കുട്ടത്തില്‍ മണ്ഡലത്തിലേക്ക് വന്നാല്‍ തടയുമെന്ന് ബിജെപി നേതാക്കള്‍ വ്യക്തമാക്കി. രാഹുൽ മാങ്കൂട്ടത്തിലിനെ ഔദ്യോഗിക പരിപാടികളിൽ പങ്കെടുക്കാൻ സമ്മതിക്കില്ലെന്ന് ബിജെപി നേതാവ് സി കൃഷ്ണകുമാർ പറഞ്ഞു. എംഎല്‍എ എന്ന ഔദ്യോഗിക പദവിയുടെ പേരില്‍ പങ്കെടുക്കാനെത്തുമ്പോള്‍ തടയുമെന്നും ബിജെപി പറഞ്ഞു.