പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം…
പാലക്കാട് പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം. തൊഴിലാളിയായ രഞ്ജിത്ത് പ്രമാണിക് ആണ് മരിച്ചത്. ഇന്ന് രാവിലെ കാറൽമണ്ണയിലായിരുന്നു സംഭവം. പന്നി ശല്യം രൂക്ഷമായതിനാൽ ഇവരുടെ വീടിന് സമീപത്തെ പറമ്പിനോട് ചേർന്നുള്ള പാടത്തിലാണ് കെണി വച്ചിരുന്നത്.
പണിക്ക് സ്ഥിരം കെണി ഒരുക്കാറുള്ളതാണെന്ന് നാട്ടുകാർ പ്രതികരിച്ചു. സംഭവത്തിൽ മൂന്നുപേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ആരാണ് കെണി വച്ചതുന്നുള്ളതിൽ വ്യക്തത വന്നിട്ടില്ല. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.