ഒടുവിൽ കേരള യൂണിവേഴ്സിറ്റിയിൽ സിൻഡിക്കേറ്റ് യോഗം വിളിച്ച് വി സി

ഒടുവിൽ കേരള യൂണിവേഴ്സിറ്റിയിൽ സിൻഡിക്കേറ്റ് യോഗം വിളിച്ച് വി സി. സെപ്റ്റംബർ രണ്ടിന് യോഗം വിളിച്ചിട്ടുള്ളത്. അംഗങ്ങൾക്ക് അറിയിപ്പ് നൽകിയത് മിനി കാപ്പനാണ്. പൊലീസിനും യോഗത്തെ കുറിച്ച് യൂണിവേഴ്സിറ്റിയുടെ കത്ത് നൽകിയിട്ടുണ്ട്. സിൻഡിക്കേറ്റ് യോഗം വിളിക്കണം എന്ന് ദീർഘകാലമായി ഇടത് അംഗങ്ങൾ ആവശ്യപ്പെടുന്നുണ്ട്. രാവിലെ 11 മണിക്കാണ് യോഗം.

രണ്ടു കൂട്ടർ തമ്മിലുളള പരസ്പര വാശിയാണ് കേരള സർവകലാശാലയിലെ പ്രശ്നങ്ങൾക്ക് കാരണമെന്ന് നേരത്തെ ഹൈക്കോടതി പറഞ്ഞിരുന്നു. ഇരുകൂട്ടരുടെയും നീക്കങ്ങൾ ആത്മാർത്ഥതയോടെയല്ല. ഇതുവഴി വിസിയും രജിസ്ട്രാറും വിദ്യാ‍ർഥികൾക്ക് വണ്ടർഫുൾ ഉദാഹരണങ്ങൾ സമ്മാനിക്കുകയാണെന്നും സിംഗിൾ ബെഞ്ച് നിരീക്ഷിച്ചു. തന്‍റെ ചുമതല മറ്റൊരാൾക്ക് നൽകിയ വൈസ് ചാൻസറുടെ നടപടി ചോദ്യം ചെയ്ത് രജിസ്ട്രാർ അനിൽകുമാർ നൽകിയ ഹർജി പരിഗണിക്കവേയായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണങ്ങൾ.

കേരള സർവ്വകലാശാല റജിസ്ട്രാർ അനിൽകുമാറിന്‍റെ ഹർജിയിൽ ഹൈക്കോടതിയിൽ നൽകിയ മറുപടി സത്യവാങ്മൂലവും വിവാദത്തിലായിരുന്നു. തന്‍റെ ചുമതല നിർവ്വഹിക്കാൻ അനുവദിക്കുന്നില്ലെന്ന് കാണിച്ച് അനിൽകുമാർ നൽകിയ പരാതിയിലാണ് അദ്ദേഹം തന്നെ തയ്യാറാക്കിയ സത്യവാങ്മൂലം സർവ്വകളാശാലയ്ക്കായി നൽകിയത്. റജിസ്ട്രാർ ഇൻ ചാർജ്ജ് മിനി കാപ്പനോടായിരുന്നു സത്യവാങ്മൂലം നൽകാൻ വിസി നിർദ്ദേശിച്ചത്. എന്നാൽ ഈ സത്യവാങ്മൂലം സ്റ്റാൻഡിംഗ് കൗൺസിൽ കോടതിയിൽ നൽകിയില്ലെന്നാണ് വിസിയുടെ നിലാപാട്.

Related Articles

Back to top button