പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതി ഇടിയുന്നു.. സർവേഫലം പുറത്ത്…
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജനപ്രീതി ഇടിഞ്ഞുവെന്ന് സർവേഫലം.ഇന്ത്യാ ടുഡേ സിവോട്ടർ മൂഡ് ഓഫ് ദി നേഷൻ സർവേ ഫലത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പ്രധാനമന്ത്രിയുടെ ജനപ്രീതി ഇടിഞ്ഞതായി സർവ്വെ ഫലം വ്യക്തമാക്കുന്നത്.
6 മാസത്തിനിടെ നടത്തിയ സർവ്വേയിലാണ് ഈ കണ്ടെത്തൽ. ഫെബ്രുവരിയിൽ നടത്തിയ സർവ്വേയിൽ 62 ശതമാനം ഉണ്ടായിരുന്ന ജനപ്രീതി 58 ശതമാനമായാണ് കുറഞ്ഞത്. 2,06,826 പേരുടെ അഭിപ്രായം പരിഗണിച്ചാണ് സർവ്വെ നടത്തിയതെന്നാണ് റിപ്പോർട്ട്.എൻഡിഎ സർക്കാരിൻ്റെ പ്രകടനത്തിലുള്ള ജനപ്രീതിയും ഇടിഞ്ഞുവെന്നും ഇന്ത്യാ ടുഡേ-സിവോട്ടർ മൂഡ് ഓഫ് ദി നേഷൻ നടത്തിയ സർവ്വെയിൽ പറയുന്നു.