താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം തുടരും.. ഭാരമേറിയ വാഹനങ്ങള്‍ അനുവദിക്കില്ല..

മണ്ണിടിച്ചിലുണ്ടായ താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം തുടരുമെന്നും ശക്തമായി പെയ്യുന്ന സമയങ്ങളില്‍ വാഹന ഗതാഗതം അനുവദിക്കില്ലെന്ന് കോഴിക്കോട് ജില്ലാ കലക്ടര്‍ അറിയിച്ചു. മഴ കുറയുന്ന സമയങ്ങളില്‍ ഒറ്റവരിയായി ചെറുവാഹനങ്ങള്‍ മാത്രംകടത്തിവിടാനാണ് തീരുമാനം.

ചുരത്തിലൂടെ ഭാരമേറിയ വാഹനങ്ങള്‍ അനുവദിക്കില്ല.ചുരത്തിലെ കല്ലും മണ്ണും പൂര്‍ണമായും നീക്കിയിട്ടുണ്ട്.വയനാട്ടിലേക്കും തിരിച്ചുമുള്ള ഭാരം കൂടിയ വാഹനങ്ങള്‍ കുറ്റ്യാടി, നാടുകാണി ചുരങ്ങളും കണ്ണൂര്‍ റോഡും ഉപയോഗപ്പെടുത്തണമെന്നും അധികൃതര്‍ അറിയിച്ചു.

Related Articles

Back to top button