ദമ്പതികളുടെ മരണം; പ്രേമരാജൻ ഭാര്യയുടെ തലക്കടിച്ച് വീഴ്ത്തി തീകൊളുത്തിയെന്ന് നിഗമനം

അലവിലിലെ ദമ്പതികളുടെമരണത്തിൽ ഭർത്താവ് പ്രേമരാജൻ ഭാര്യയെ തലക്കടിച്ച് വീഴ്ത്തിയ ശേഷം തീകൊളുത്തിയതെന്ന് നിഗമനം. എ.കെ ശ്രീലേഖയുടെ തലയുടെ പിൻഭാഗം പൊട്ടി രക്തം വാർന്ന നിലയിലാണ്.

എന്നാൽ കൊലപാതക കാരണം വ്യക്തമായിട്ടില്ല. ഇന്നലെ വൈകിട്ടാണ് അനന്തന്‍ റോഡിലെ കല്ലാളത്തില്‍ പ്രേമരാജന്‍ (75), ഭാര്യ എ കെ ശ്രീലേഖ (69) എന്നിവരെയാണ് വീടിനുള്ളില്‍ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.മന്ത്രി എ.കെ ശശീന്ദ്രന്റെ മരുമകളാണ് മരിച്ച എ.കെ ശ്രീലേഖ.

മകന്‍ വിദേശത്തുനിന്ന് എത്തുന്നതിന് മണിക്കൂറുകള്‍ക്കു മുമ്പാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button