ജമ്മു കശ്‌മീരിൽ വീണ്ടും നുഴഞ്ഞുകയറ്റ ശ്രമം.. രണ്ട് ഭീകരരെ സൈന്യം വധിച്ചു..

ജമ്മു കശ്മീരിലെ ബന്ദിപ്പോര ജില്ലയിലെ ഗുരേസ് സെക്ടറിൽ നിയന്ത്രണ രേഖ കടന്ന് നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ഭീകരരെ ഇന്ത്യൻ സൈന്യം വെടിവച്ചു കൊന്നു. സുരക്ഷാ സേന മേഖലയിൽ വ്യാപകമായ തെരച്ചിൽ നടത്തുകയാണ്. വലിയ ആയുധശേഖരവുമായാണ് ഭീകരർ നുഴഞ്ഞുകയറാൻ ശ്രമിച്ചതെന്നും അഞ്ചോളം ഭീകരർ ഇപ്പോഴും ഒളിച്ചിരിക്കുന്നുണ്ടെന്നും സൈന്യം സംശയിക്കുന്നുണ്ട്. ഇന്ന് പുലർച്ചെയാണ് മേഖലയിൽ ഏറ്റുമുട്ടൽ ഉണ്ടായത്. രാവിലെയായതോടെ ഇന്ത്യൻ സൈന്യം തെരച്ചിൽ നടത്തി 2 ഭീകരരുടെ മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു.

ഈ മാസം ആദ്യം നടന്ന ഓപ്പറേഷൻ അഖലിൽ ആറ് ഭീകരരെയാണ് ദിവസങ്ങളോളം നീണ്ട ഏറ്റുമുട്ടലിൽ സൈന്യം വധിച്ചത്. ഇവർ ലഷ്കർ-ഇ-തൊയ്ബ (എൽഇടി) യുമായി ബന്ധമുള്ള ദി റെസിസ്റ്റൻസ് ഫ്രണ്ട് പ്രവർത്തകരാണ് കൊല്ലപ്പെട്ടവരെന്നാണ് സൈന്യം വ്യക്തമാക്കിയത്. 26 ഇന്ത്യാക്കാർ കൊല്ലപ്പെട്ട പഹൽഗാം ഭീകരാക്രമണത്തിൽ നേരിട്ട് പങ്കെടുത്തവരടക്കം ഈ സംഘത്തിലുണ്ടായിരുന്നു.

Related Articles

Back to top button